Skip to main content

ബി.ഫാം സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

2023 -ലെ ബി.ഫാം കോഴ്‌സിലേക്കുളള സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഡിസംബർ 18 നു വൈകിട്ട് മൂന്നിന് മുമ്പായി അതത് കോളജുകളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ Data Sheet’എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് വിദ്യാർഥികൾ ഈ ഘട്ടത്തിലെ ഡാറ്റാ ഷീറ്റും അലോട്ട്‌മെന്റ് മെമ്മോയും മറ്റ് രേഖകളും കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് മേൽ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.ഹെൽപ് ലൈൻ നമ്പർ : 0471-2525300.

പി.എൻ.എക്‌സ്5927/2023

date