Skip to main content

ഓറഞ്ച് അലർട്ട് :ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു

*കടലോര-കായലോര-മലയോര യാത്രകൾക്കും നിരോധനം

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച (ഡിസംബർ 17) കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിൽ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, കടലോരപ്രദേശങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ,  കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു.

date