Skip to main content
സ്നേഹാദരങ്ങളോടെ ജനനായകരെ വരവേറ്റ് കായംകുളം

സ്നേഹാദരങ്ങളോടെ ജനനായകരെ വരവേറ്റ് കായംകുളം

ആലപ്പുഴ: നവകേരളം നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള യാത്രയിൽ അലകടലായി അണിചേർന്ന് കായംകുളം. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ജനബാഹുല്യം കൊണ്ട് എൽമെക്‌സ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞു. 

മുത്തുകുടകളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് കായംകുളം മന്ത്രിസഭയെ എതിരേറ്റത്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ വേദിയിൽ സ്വീകരിച്ചു. സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എന്നിവരും അഭിസംബോധന ചെയ്ത് സംസാരിച്ചു. 

രാവിലെ മുതൽ തന്നെ വേദിയിൽ സംഗീത പരിപാടി അരങ്ങേറിയിരുന്നു.
പരാതികൾ സ്വീകരിക്കുന്നതിനായി 24 കൗണ്ടറുകളാണ് സജ്ജമാക്കിയത്. പൊതു ജനങ്ങൾക്കായി ഹെൽപ്പ് ഡെസ്ക്, സിവിൽ ഡിഫൻസ്,  മെഡിക്കൽ സേവനം, വോളണ്ടിയർ
സേവനം എന്നിവയും ഒരുക്കിയിരുന്നു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്തിയ സദസ്സിലെ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾക്ക് ഹരിതകർമ്മ സേന നേതൃത്വം നൽകി.

date