Skip to main content
ക്ഷേമ- സഹായ പദ്ധതികളെ 'ധൂർത്ത് ' എന്ന് വിളിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത് - മന്ത്രി ജി ആർ അനിൽ

ക്ഷേമ- സഹായ പദ്ധതികളെ 'ധൂർത്ത് ' എന്ന് വിളിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത് - മന്ത്രി ജി ആർ അനിൽ

ആലപ്പുഴ: ഒരു സംസ്ഥാനത്തു ഇത്രയധികം സാമൂഹ്യ പെൻഷനും,ചികിത്സ സഹായങ്ങളും വീടുകളും കൊടുക്കേണ്ടതുണ്ടോ എന്നാണ് കേന്ദ്രം ചോദിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ ധൂർത്ത് ആണെന്നാണ് അവർ വിശേഷിപ്പിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ കായംകുളം നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതിയിലേക്ക് കേന്ദ്രം 72000 രൂപ മാത്രം നൽകുമ്പോൾ കേരളം 4 ലക്ഷം രൂപയാണ് നൽകുന്നത്. 
25 വർഷം കഴിഞ്ഞുള്ള നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിർദേശനങ്ങൾ സ്വീകരിക്കുകയാണ് ഭരണ സംവിധാനം ഒന്നാകെ ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന നവകേരള സദസ്സ്. ഈ ലക്ഷ്യത്തിലേക്ക് ഉള്ള ആദ്യ ചവിട്ടുപടി അതിദരിദ്രർ ഇല്ലാത്ത കേരള സൃഷ്ടിയാണ്. മുൻഗണന കാർഡ് ഉൾപ്പടെ നൽകി ഇത്തരം കുടുംബങ്ങളെ ഉയർത്തിക്കൊണ്ടു വരുന്ന നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ .2025 നവംബർ ഒന്നിന് അതിദരിദ്രർ ഇല്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്.
എന്നാൽ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കുപ്രചാരണങ്ങളിൽ വലിയ ഭീതി ഉണ്ടാവുകയാണ് ജനങ്ങൾക്കിടയിൽ. അതിലൊന്ന് ക്രിസ്തുമസ് പ്രമാണിച്ചുള്ള ഭക്ഷ്യധാന്യ വിതരണം ഉണ്ടാവുകയില്ല എന്നതാണ്. എന്നാൽ ഇതിനോടകം തന്നെ 41 ശതമാനം ആളുകൾ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റി കഴിഞ്ഞു. ഈ വാർത്ത വന്ന ദിവസം മാത്രം 434000 പേരാണ് കൈപ്പറ്റിയത്. ക്രിസ്തുമസ് പ്രമാണിച്ചുള്ള ക്രിസ്തുമസ് ചന്തകളും തുടങ്ങുവാനുള്ള നടപടികൾ സപ്ലൈകോ എടുത്തു വരികയാണ്. 

ശബരിമലയിൽ ഉണ്ടായ തിരക്കിൻറെ വിഷയത്തിൽ പ്രതിപക്ഷ എം പി മാർ സ്വീകരിച്ച നിലപട് കേരളത്തിന് വിരുദ്ധം ആണെന്നുള്ളത് ജനങ്ങൾ തിരിച്ചറിയണം. രാജ്യത്തിൻറെ ഖജനാവിലേക്ക് വിദേശ നാണ്യം എത്തിക്കുന്നതിൽ മൽസ്യത്തൊഴിലാളികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നിട്ടു അവർക്ക് അവകാശപെട്ടതും അർഹതപ്പെട്ടതുമായ വിഹിതങ്ങൾ നൽകാതെ ഇരിക്കുകയാണ് കേന്ദ്രം. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ നൽകുന്നില്ല. ഇതിൽ മണ്ണെണ്ണ നല്കാൻ കഴിയില്ല എന്നുള്ള നിലപട് കേന്ദ്രം വ്യക്താക്കിയിട്ടുണ്ട്. പെട്രോൾ ഡീസൽ എൻജിനുകൾ ഉപയോഗിക്കാൻ പറയുകയും എന്നാൽ പെട്രോൾ ഡീസൽ നൽകുന്നതിൽ സഹായം ഉണ്ടാവുമോ എന്ന് പറയുന്നുമില്ല. 

ഇന്ത്യയിൽ ഏറ്റവും അധികം വിലനൽകി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ്. കർഷകന് ഗുണകരമല്ലാത്ത നയങ്ങൾ പാസ്സാക്കിയ കേന്ദ്ര നിലപാട് എത്ര വലിയ കർഷക സമരങ്ങളിലേക്ക് ആണ് നാടിനെ എത്തിച്ചത് എന്ന് രാജ്യം കണ്ടതാണ്. 953 കോടി രൂപയാണ് നെല്ല് സംഭരണ ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകുവാനുള്ളത്.  എന്നാൽ ഇത് കർഷകന് ബുദ്ധിമുട്ട് ആകാതെ ഇരിക്കുവാനാണ് കേരള സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 
50000 ഹെക്ടർ തരിശ് ഭൂമി തരിശു രഹിതാക്കുവാൻ ഈ ആർക്കാരിനു സാധിച്ചു. കർഷകർ കൃഷി ഉപേക്ഷിക്കുന്ന കാലത്തു നിന്ന് ഇന്ന് കൂടുതൽ പേരെ കൃഷിയിലേക്ക് എത്തിക്കുവാൻ സർക്കാരിന് സാധിച്ചു. ക്ഷീര പച്ചക്കറി ഉത്പാദനത്തിലും കേരളം ഇന്ന് മുൻപന്തിയിലാണ്. സ്വപ്‍ന പദ്ധതിയായ ദേശിയ പാത സാക്ഷാത്കാരത്തിലേക്ക് എത്തുന്നു. ആലപ്പുഴ കുട്ടനാട് ചിത്തിര പാടശേഖരത്തിൽ നാലു അടി പൊക്കത്തിൽ കയറുന്ന വെള്ളം മാറ്റി കൃഷിയോഗ്യമാക്കി നൽകുവാൻ ലക്ഷങ്ങളുടെ സഹായമാണ് സർക്കാർ നൽകിയത്. 
കേരളം കൈവരിച്ച നേട്ടങ്ങളുടെ ഉത്തരവാദിത്വവും എല്ലാവരുടേതും ആണെന്നും  മന്ത്രി പറഞ്ഞു.

date