Skip to main content

നവകേരള സദസ് വരവേല്‍ക്കാന്‍ കൗതുകകാഴ്ചകളും

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നായി ജനസമക്ഷമെത്തുന്ന നവകേരള സദസിനെ വരവേല്‍ക്കാന്‍ കൗതുകങ്ങളുടെ കലവറയും തുറക്കുകയാണ് ജില്ലയില്‍. നഗരപരിധിക്കുള്ളിലാണ് വേറിട്ട പ്രചാരണവേലകള്‍. കൊല്ലം ബീച്ചില്‍ കലാകാരനായ ഡാവിഞ്ചി സുരേഷ് മുഖ്യമന്ത്രിയുടെ 30 അടി വിസ്തീര്‍ണമുള്ള കശുവണ്ടി പ്രതിഷ്ഠാപനമാണ് (ഇന്‍സ്റ്റലേഷന്‍) നടത്തുന്നത്. കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് നിര്‍വഹണം. വൈകിട്ട് മൂന്ന് മണിക്ക് ബീച്ചിന് സമീപം എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

നഗരത്തിലും പരിസരങ്ങളിലും മുഖ്യമന്ത്രിയുടെ രൂപംചേര്‍ത്ത നക്ഷത്രങ്ങള്‍ ക്രിസ്തുമസ് ആഘോഷത്തിനു കൂടി വിളംബരമാകുന്നു. ഇതോടൊപ്പമാണ് മന്ത്രിമാരുടെയെല്ലാം രേഖാചിത്രങ്ങളില്‍ നിറംപകരാനുള്ള എന്‍ എസ് മണിയുടെ വരകള്‍ നിറയുന്ന ചെറുപുസ്തകം സ്‌കൂള്‍കുട്ടികള്‍ക്കായി സമ്മാനിക്കുന്നത്. നാടിന്റെ സ്പന്ദനങ്ങളറിയാനും ഭാവികേരളത്തിന് നല്ലനാളെകള്‍ പകരുന്നതിനുമായി നടത്തുന്ന നവകേരളസദസിന്റെ പ്രാധാന്യം എല്ലാവരിലേക്കുമെത്തിക്കുന്നതിനാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുന്‍കൈയെടുത്തു നടത്തുന്ന വ്യത്യസ്തപ്രചരണം.

date