Skip to main content

നവകേരള സദസ് : കശുവണ്ടി വിപണന കേന്ദ്രം തുടങ്ങി

ജില്ലയിലെ നവകേരള സദസിന്റെ ഭാഗമായി സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചിന്നക്കടയില്‍ കശുവണ്ടി വിപണന-സംസ്‌കരണ കേന്ദ്രം ആരംഭിച്ചു. എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പരിപ്പുകള്‍ 30ശതമാനം കിഴിവില്‍ ലഭിക്കും, കോര്‍പ്പറേഷന്റെ എല്ലാ ഉല്‍പ്പന്നങ്ങളും അത്യുല്‍പാദനശേഷിയുള്ള കശുമാവിന്‍ തൈയും വാങ്ങാം. പരമ്പരാഗത കശുവണ്ടി നിര്‍മ്മാണ രീതികള്‍ പ്രദര്‍ശന സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്.

കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അധ്യക്ഷനായി. കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ ആദ്യ വില്‍പ്പന സ്വീകരിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ സുനില്‍ ജോണ്‍, കോര്‍പ്പറേഷന്‍ ഭരണസമിതി അംഗം ശൂരനാട് എസ് ശ്രീകുമാര്‍, പേഴ്‌സണല്‍ മാനേജര്‍ എസ് അജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍ എ ഗോപകുമാര്‍, ശ്രീരാജ്, ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date