Skip to main content

സദസിലെ ക്രമീകരണങ്ങള്‍

ചവറ നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 19ന് ഉച്ചയ്ക്ക് 3 മണിക്ക് നവകേരളസദസ് ആരംഭിക്കും. വികസന നിര്‍ദ്ദേശങ്ങളും നിവേദനങ്ങളും പരാതികളും ഉച്ചയ്ക്ക് 12.30 മുതല്‍ നല്‍കാം. വെള്ളപേപ്പറില്‍ തയ്യാറാക്കുന്ന പരാതികളും നിവേദനങ്ങളും വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന 21 കൗണ്ടറുകള്‍ പ്രധാന പന്തലിന് ഇടത് വശത്ത് തയ്യാറാക്കും. തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ സ്വീകരിച്ച് തല്‍സമയ കൈപ്പറ്റ് രസീത് നല്‍കും. ഒരാഴ്ചമുതല്‍ 45 ദിവസങ്ങള്‍ക്കകം പരാതിയി•േല്‍ സ്വീകരിച്ച നടപടി അറിയാം.

വേദി സ്ഥലത്ത് കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ നേതൃത്വം നല്‍കുന്ന ഫുഡ്‌കോര്‍ട്ടും ഉച്ചമുതല്‍ സജ്ജമാകും. രാവിലെ കൊല്ലത്ത് നടക്കുന്ന പ്രഭാതയോഗത്തിലും ചവറയുടെ പ്രതീക്ഷകളും വികസന നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മുതല്‍ സാധാരണ തൊഴിലാളികള്‍, വ്യവസായ സംരഭകന്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 12.30 മുതല്‍ ജാസിഗിഫ്റ്റിന്റെ ഗാനമേള ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടത്തും. പ്രചാരണാര്‍ത്ഥം ചവറ, പ•ന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, കൊല്ലം കോര്‍പ്പറേഷനില്‍പ്പെട്ട ശക്തികുളങ്ങര എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികള്‍ നടത്തി.

date