Skip to main content

മൃതദേഹം തിരിച്ചറിഞ്ഞില്ല

തൃശ്ശൂര്‍ റെയില്‍വേ ട്രാക്കില്‍ 2023 ആഗസ്റ്റ് 28 ന് ട്രെയിന്‍ തട്ടി മരണപ്പെട്ട 70 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. തൃശ്ശൂര്‍ സിറ്റി ടൗണ്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ക്രൈം 994/2023 യു/എസ് 174 സി.ആര്‍.പി.സി ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നു. ഇയാളെ ബന്ധുക്കളാരും അന്വേഷിച്ച് വരാത്തതിനാല്‍ തിരിച്ചറിയുന്നവര്‍ തൃശ്ശൂര്‍ സിറ്റി ടൗണ്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9497987131, 0487 2363608.

date