Skip to main content

ചോയി മഠം കോളനി :  ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം

 

 വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം കോളനിയുടെ നവീകരണത്തിന്റെ ഭാഗമായി   അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തിക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം. 

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗവും  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും സംയുക്തമായി സന്ദർശനം നടത്തി തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് മോണിറ്ററിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നത്.

നാല്  റോഡുകളും  നടപ്പാതയും സോളാർ സ്ട്രീറ്റ് ലൈറ്റും  14 വീടുകളുടെ പുനരുദ്ധാരണവും ഉൾപ്പെടെ ചേർത്തുകൊണ്ട് തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി പട്ടികജാതി വികസന ഡയറക്ടർക്ക് ഉടൻ കൈമാറും.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ  മൊയ്തു, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  ടി. കെ ഷൈജു ,പട്ടികജാതി വികസന ഓഫീസർ  സൗദ ,കോളനി പ്രതിനിധികൾ,കോളനി നിവാസികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,ജനപ്രതിനിധികൾ,യു എല്‍ സി സി എസ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.

date