Skip to main content

ബേപ്പൂർ വാട്ടർ ഫെസ്റ്റ്:  ആവേശത്തിരയുയർത്താൻ കലാപരിപാടികളും 

 

 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയിൽ ആവേശത്തിരയുയർത്താൻ കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരുടെ നിരയും. ഡിസംബർ 26 മുതൽ 29 വരെ ബേപ്പൂരിന്റെ സായാഹ്നങ്ങളെ മനോഹരമാക്കാൻ വിവിധങ്ങളായ കലാപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബർ 26ന് ഘോഷയാത്രയോടുകൂടി കലാപരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം 6 മണിക്ക് ബേപ്പൂർ ബീച്ചിൽ ഉദ്ഘാടന ചടങ്ങും ഹരിചരണിന്റെ സംഗീത പരിപാടിയും അരങ്ങേറും. ചാലിയം ബീച്ചിൽ എ ആർ റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും. നല്ലൂരിൽ വയലി ബാംബൂ മ്യൂസിക് അരങ്ങേറും.

ഡിസംബർ 27ന് നേവൽ ബാൻഡ് ഷോ, സിദ്ധാർത്ഥ്  മേനോൻ, നിത്യ മാമൻ തുടങ്ങിയവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ  തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും  നടക്കും. നല്ലൂരിൽ ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി അരങ്ങേറും.

 28ന് ബേപ്പൂർ ബീച്ചിൽ ഉണ്ണിമേനോൻ ഷോയും ചാലിയത്ത് അഫ്സൽ ഷോയും നടക്കും. കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ റാഫി- മുകേഷ് നൈറ്റ് അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവ നടക്കും. ഡിസംബർ 29 ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടി നടക്കും. ചാലിയത്ത് സമീർ ബിൻസി ഖവാലി, നല്ലൂരിൽ പ്രാച്ചി ടെഹ്ലാന്റെ ഡാൻസ് പരിപാടിയും അബ്രാകഡബ്ര ഷോയും നടക്കും

date