Skip to main content

ക്രിസ്തുമസ് - ന്യൂയർ  ഖാദി മേളയ്ക്ക് ബാലുശ്ശേരിയിൽ തുടക്കമായി 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറെ ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് മേളക്ക് തുടക്കമായത്. മേളയുടെ ജില്ലാതല ഉദ്ഘാടനം കെ.എം. സച്ചിൻദേവ് എം.എൽ.എ ബാലുശ്ശേരി അറപ്പീടികയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ നിർവ്വഹിച്ചു.

 കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഖാദി വിപണനം ശക്തിപ്പെടുത്തുന്നതിന് പുതുതായി ആവിഷ്കരിച്ച ഖാദി ലവേഴ്സ് നെറ്റ് വർക്ക് പദ്ധതിയിൽ ജില്ലയിൽ ആദ്യത്തെ നെറ്റ് വർക്കിൻ്റെ ഔപചാരിക ഉദ്ഘാടനവും നെറ്റ് വർക്ക് അംഗങ്ങൾക്ക് ഖാദി വസ്ത്രം നൽകികൊണ്ട്  എം.എൽ.എ നിർവ്വഹിച്ചു.

 ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സാഹിർ, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷൈബാഷ് കുമാർ, ഖാദി ബോർഡ് അംഗം സാജൻ തൊടുക തുടങ്ങിയവർ പങ്കെടുത്തു. ഖാദി ബോർഡ് സെക്രട്ടറി കെ.എ രതീഷ് സ്വാഗതവും പ്രൊജക്ട് ഓഫീസർ കെ.ഷിബി നന്ദിയും പറഞ്ഞു.

date