Skip to main content

ബോർഡ് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

കുടുംബശ്രീയുടേയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും സംയുക്ത സംരംഭമായ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി നിർവഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൈമലശ്ശേരിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഷെഡിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി അബ്ദുൽ ഫുക്കാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷൻ കുമാരൻ, ജോയിന്റ് ബി.ഡി.ഒ വി.പി ജൈസൽ, അസിസ്റ്റന്റ് സെക്രട്ടറി ലത, വി.ഇ.ഒ ദിവ്യ,  എൻ.ആർ.ഇ.ജി.എസ് ഓവർസിയർ മുകേഷ് ബാബു എന്നിവർ പങ്കെടുത്തു.

date