Skip to main content

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പെരിന്തൽമണ്ണയിൽ വിവിധ പദ്ധതികൾ

പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ
വനിതാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി ജെ.എസ്.എസ് സംയുക്ത ആഭിമുഖ്യത്തിൽ കൂടുതൽ സൗജന്യ പരിശീലന പദ്ധതികൾ 2024- 25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അരക്കുപറമ്പിലെ വ്യവസായ എസ്റ്റേറ്റിൽ അടിസ്ഥാന സൗകാര്യങ്ങൾ ഒരുക്കുന്നതിന് അടുത്ത വർഷം മുൻഗണന നൽകും. സംരംഭകത്വ മേഖലയിലേക്ക് യുവാക്കളെ അകർഷിക്കുനത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തരം പെരിന്തൽമണ്ണ ബ്ലോക്കിൽ നടപ്പിലാക്കുന്ന സ്റ്റാർട്ട് ആപ്പ് വില്ലേജ് സംരംഭകത്വ പദ്ധതി (എസ്.വി.ഇ. പി)പ്രകാരം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിൽ അടുത്ത നാല് വർഷത്തിനകം 2400 സംരഭങ്ങൾ ആരംഭിക്കും. ഇതിൽ എസ്.സി എസ്.ടി വിഭാഗത്തിന് മുൻഗണന ഉണ്ടായിരിക്കും.
പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫെസിലിറ്റിട്ടർമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിയക്കിയിട്ടുണ്ട്.
പുതിയ മേഖലകളിൽ സംരഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എസ്.ഇ.വി.പി മുഖാന്തരം ലക്ഷ്യമിടുന്നു. വിവര വിജ്ഞാനം മേഖല, ശുചിത്വം, കുടിവെള്ളം, പരമ്പരാഗത ഊർജ സ്രോതസ്സുകൾ എന്നീ മേഖലകളിൽ സംരഭങ്ങൾ പ്രോൽഹിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ 6.5 കോടിയോളം രൂപ എസ്.ഇ.വി.പി നടത്തിപ്പിന് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ മുഖാന്തരം ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രാധാൻമന്ത്രി കൃഷി സിഞ്ചായ് യോജന പി.എം.കെ.എസ്.വൈ പദ്ധതി നടത്തിപ്പിന്റെ വേഗം കൂട്ടും. ഏതാണ്ട് ഒമ്പത് കോടിയോളം രൂപ നാല് പഞ്ചായത്തികളിലായി അടുത്ത രണ്ടു വർഷത്തിനകാം ചിലവഴിക്കാൻ ആണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നകുലത്ത് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ അമീർ പാതാരി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ നജ്മ തബ്ഷീറ, പി.കെ അയമു, അസീസ് പട്ടിക്കാട്, മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ഇഖ്ബാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷൗക്കത്ത് നാലകത്ത്, പ്രബീന ഹബീബ്, മുഹമ്മദ് നയീം, യു.ടി മുൻഷിർ, ഗിരിജ, റജീന, ഉമ്മു സൽമ, കമലം ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പാർവതി, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ബിനുകുമാർ പ്രസംഗിച്ചു.

date