Skip to main content

ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ് കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. 12ാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരുവർഷമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രം: കോട്ടക്കൽ ആയുർവേദ അക്കാദമി, പറപ്പൂർ റോഡ്, കോട്ടക്കൽ 676503. ഫോൺ: 9349592929, 8592921133.
 

date