Skip to main content

സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് പ്രോഗ്രാം

മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. 12ാം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യൂക്കേറ്റർമാർ,  സൈക്കോളജിസ്റ്റ്, എജ്യൂക്കേഷനൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.
ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്റർ, മഹിളാ സമാജം ബിൽഡിംഗ്, നിയർ പെട്രോൾ പമ്പ്, അപ്ഹിൽ മലപ്പുറം-676505. ഫോൺ: 9447808822, 9946801429.
കൗൺസിൽ ഫോർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസോഡേഴ്സ് ചെനക്കൽ പി.ഒ, മലപ്പുറം-673635. ഫോൺ: 9072994329, 9074770065.
കരുവാരക്കുണ്ട് എജ്യൂക്കേഷണൽ ട്രസ്റ്റ്, കരുവാരക്കുണ്ട്. ഫോൺ: 8089080618.
കുടുംബശ്രീ ടീം, താനാളൂർ ഗ്രാമപഞ്ചായത്ത്, കെ പുരം മലപ്പുറം-676307. ഫോൺ: 9400610925, 8078447495
മഅ്ദിൻ അക്കാദമി, സ്വലാത്ത് നഗർ, മേൽമുറി മലപ്പുറം-676517. ഫോൺ: 9745380777, 9645777380
മോണിങ് സ്റ്റാർ ലേണിങ് ഗാർഡൻ, വെളിമുക്ക് സൗത്ത് പി.ഒ, പോസ്റ്റോഫീസിന് സമീപം ആലുങ്ങൽ മലപ്പുറം-676317. ഫോൺ: 9656813329.
നാഷണൽ സർവീസ് സൊസൈറ്റി, പെരിന്തൽമണ്ണ, മലപ്പുറം-679322. ഫോൺ: 9847610871.
 

date