Skip to main content

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാം

 

ലോക്സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിന് ജില്ലാ കളക്ടറേറ്റില്‍ ഇ.വി.എം പരിചയപ്പെടുത്തല്‍ കേന്ദ്രം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലത വി.ആര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ മനോജ് ആര്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ്, കളക്ടറേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലോക്സഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി വരെ കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും എല്ലാ പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date