Skip to main content

റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ(ഡിസംബർ 21) മുതൽ വിതരണം ചെയ്യും – മന്ത്രി ജി. ആർ. അനിൽ

        റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ(ഡിസംബർ 21) മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നവംബർ മാസത്തെ കമ്മീഷൻ നൽകുന്നതോടെ റേഷൻ വ്യാപാരികൾക്കുള്ള കുടിശിക മുഴുവനും വിതരണം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബർ മാസത്തെ റേഷൻ വിതരണം പുരോഗമിച്ച് വരുകയാണെന്നും സംസ്ഥാനത്തെ 50 ലക്ഷത്തോളം റേഷൻകാർഡ് ഉടമകൾ ഡിസംബർ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്5972/2023

date