Skip to main content

അദാലത്ത് ആരംഭിച്ചു

ആലപ്പുഴ: സംസ്ഥാന  അസംഘടിത  തൊഴിലാളി  സാമൂഹ്യ സുരക്ഷാ  ബോർഡിന്റെ  ഓൺലൈൻ പേയ്‌മെന്റ്  സംവിധാനം നടപ്പിൽ വരുത്തുന്നതിന് പദ്ധതി അംഗങ്ങളായ രണ്ടു വർഷത്തിൽ കൂടുതൽ  കുടിശികയുള്ള അംഗങ്ങൾക്ക്  പിഴയും കാലതാമസവും കൂടാതെ വരിസംഖ്യ അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള അദാലത്ത്  ജില്ലയിൽ ആരംഭിച്ചു.  രേഖകൾ നൽകുന്നവർക്ക്  സൗജന്യമായി  വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തു നൽകും.  ആവശ്യമായ രേഖകൾ: ഫോട്ടോ, ആധാർ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് സിംഗിൾ അക്കൗണ്ട് കോപ്പി, വയസു തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ് , സ്‌കൂൾ സർട്ടിഫിക്കറ്റ് , പാൻ കാർഡ് , പാസ്‌പോർട്ട്  , ഡ്രൈവിംഗ് ലൈസൻസ് - കോപ്പി) , ക്ഷേമനിധി ഐ ഡി കാർഡ് (ഒറിജിനൽ)  മുഴുവൻ  അടവുരേഖകൾ , തുടങ്ങിയവയുമായി ജില്ലാ ഓഫീസിൽ എത്തിച്ചേരുക

കൂടുതൽ വിവരങ്ങൾക്ക്   ഫോൺ :0477 2241455

date