നവംബറിലെ റേഷന്‍ വിതരണം
ജില്ലയിലെ റേഷന്‍കടകള്‍ വഴി നവംബറില്‍ എ.എ.വൈ. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മഞ്ഞകാര്‍ഡിന്) 28 കി.ഗ്രാം അരിയും, 7 കി. ഗ്രാം ഗോതമ്പും സൗജന്യമായും മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട (പിങ്ക്) കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും, 1 കി.ഗ്രാം ഗോതമ്പ് എന്നിവ സൗജന്യമായും ലഭിക്കും. മുന്‍ഗണനാ ഇതര (സബ്‌സിഡി-നീല കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട രണ്ടു രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓരോ അംഗത്തിനും 2 കി.ഗ്രാം അരിവീതം കിലോഗ്രാമിന് 2 രൂപ നിരക്കിലും, 2 കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. രണ്ടുരൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനായിതരവിഭാഗം (നോണ്‍സബ്‌സിഡി) വെളള കാര്‍ഡുകള്‍ക്ക് 2 കി.ഗ്രാം അരി, 2 കി.ഗ്രാം ആട്ട എന്നിവ അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും, ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുളള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് 4 ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 20 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ 1800-425 1550/1967 എന്ന ടോള്‍ ഫ്രീ നമ്പറിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്. ബത്തേരി 04936 220213, വൈത്തിരി 04936 255222, മാനന്തവാടി 04935 240252. ഈ മാസത്തെ റേഷന്‍ കൈപ്പറ്റാത്തവര്‍ക്ക് നവംബര്‍ 30 വരെ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്നും ഒറ്റത്തവണയായി വാങ്ങിക്കാം.
- Log in to post comments