Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴില്‍ 2023-24 സര്‍വോദയ പക്ഷം റിബേറ്റിനോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക്  30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഇന്ന് (ഫെബ്രുവരി ഒമ്പത്) മുതല്‍ 14 വരെ പ്രവൃത്തി ദിവസങ്ങളില്‍ വടക്കേ ബസ് സ്റ്റാന്റിന് സമീപം, പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവ്വത്തൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമശില്പകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് റിബേറ്റ് ലഭിക്കും. ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് ഉല്‍പ്പന്നങ്ങള്‍, ചന്ദനത്തിരി, മെഴുകുതിരി, വിളക്കുതിരി, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ലഭിക്കും. ഫോണ്‍: 0487-2338699.

date