Post Category
ചോരയ്ക്ക് ചീര പദ്ധതിക്ക് തുടക്കം
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ എച് ബി 12@ മറ്റത്തൂര്‍ എന്ന പദ്ധതിയോടനുബന്ധിച്ച് 'ചോരയ്ക്ക് ചീര ഞങ്ങളും എച്ച് ബി 12 ലേക്ക്' എന്ന പദ്ധതിക്ക് ജി എല്‍ പി എസ് മറ്റത്തൂരില്‍ തുടക്കമായി. വിവിധ ഇനത്തില്‍പ്പെട്ട ചീര തൈകള്‍ സ്കൂള്‍ അങ്കണത്തില്‍ കൃഷിക്കായി ഒരുക്കി മറ്റത്തൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തി പോഷകാഹാര കുറവും വിളര്‍ച്ചയും പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ബാബു അധ്യക്ഷയായി. പ്രധാന അധ്യാപിക എം എസ് ബീന സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി ആര് വിമല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments