ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി
സംരംഭകര്‍ക്ക് പ്രവര്‍ത്തന കാര്യക്ഷമത നല്‍കുന്നതിന് കേരള ഇന്‍സ്റ്റിട്യൂട്ട് ഹോര് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം.
കളമശ്ശേരി കീഡ് ക്യാമ്പസില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kled.info/training-calender/ ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 15നകം അപേക്ഷിക്കണം. പരിശീലന ഫീസ് തുക 3,540 രൂപയും (കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ), താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കുന്ന 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 7012376994.
- Log in to post comments