Skip to main content
ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി

ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ചിറയ്ക്കൽ ബഡ്സ് സ്കൂളിൽ ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 36 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ ഫിസിയോ തെറാപ്പി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. 

ഭിന്നശേഷി സൗഹാർദ്ദത്തോടെയാണ് കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. ഫിസിയോ തെറാപ്പിക്ക് പുറമേ സ്പീച്ച് തെറാപ്പി സൗകര്യവുമുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിക്ക് കമ്മിറ്റി ചെയർമാൻ കെ.രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ. കൃഷ്ണകുമാർ, സി.ആർ. രമേഷ്, നജീബ് പി.എസ്, അബ്ദുൾ ജലീൽ, മായ ടി.ബി, ചാഴൂർ ഗ്രാമപഞ്ചായത്തംഗം ഗിരിജൻ പൈനാട്ട്, ബ്ലോക്ക് സെക്രട്ടറി പി.സുഷമ തുടങ്ങിയവർ പങ്കെടുത്തു.

date