Skip to main content

ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി. കാർഡ് നൽകുന്നതിന് രജിസ്‌ട്രേഷൻ പൂർത്തിയാക്കും

കോട്ടയം: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുണീക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ്(യു.ഡി.ഐ.ഡി.) നൽകുന്നതിന്റെ ഭാഗമായി ജില്ലയിൽ ഭിന്നശേഷിക്കാരുടെ രജിസ്‌ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എല്ലാ ഭിന്നശേഷി വ്യക്തികൾക്കും യു.ഡി.ഐ.ഡി. കാർഡ് വിതരണം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായി മാറാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനം.  ഭിന്നശേഷിക്കാരുടെ വിവരങ്ങൾ അങ്കണവാടി പ്രവർത്തകരുടെയും എൻ.എസ്.എസ്. വോളന്റിയർമാരുടെയും സഹകരണത്തോടെ തന്മുദ്ര വെബ്‌സൈറ്റിൽ ചേർക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.  വിവരങ്ങൾ ചേർക്കുന്നതിനു മുന്നോടിയായി ജില്ലയിലെ അങ്കൺവാടി പ്രവർത്തകർക്കും കോളജുകളിലെ എൻ.എസ്്.എസ്. വോളന്റിയർമാർക്കും പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.
സാമൂഹിസുരക്ഷാമിഷൻ കോഡിനേറ്റർ ജോജി ജോസഫ്, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഡോ. കെ.ആർ. അജീഷ്,  ഡോ. ടി.കെ. ബിൻസി, അക്ഷയ കോഡിനേറ്റർ റീന ഡേവിസ്, റേച്ചൽ ഡേവിഡ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

date