Skip to main content
ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം

ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം

ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം ചാല ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള നിര്‍വഹിച്ചു. ഇരുവേരി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മായ അധ്യക്ഷത വഹിച്ചു. ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാലയങ്ങളും അങ്കണവാടികളും മുഖേനയാണ് ഗുളിക നല്‍കിയത്. ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 15ന് മോപ് അപ് റൗണ്ടിലൂടെ മരുന്ന് നല്‍കും
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി ജെ ചാക്കോ, ഡെപ്യൂട്ടി ഡിഎംഒ ഡോ. രേഖ, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍, എംസിഎച്ച് ഓഫീസര്‍ പി ജെ പ്രീത, ചാല എച്ച്എസ്എസ് ഹെഡ്മാസ്റ്റര്‍ പ്രവീണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date