Skip to main content

ഉയിര്‍പ്പ് ലഹരി വിരുദ്ധ കലാജാഥ സമാപിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളായി നടത്തിയ ഉയിര്‍പ്പ് ലഹരിവിരുദ്ധ കലജാഥാ സമാപിച്ചു. സമാപന പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂര്‍ ഷേണായ് സ്‌ക്വയറില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍ നിര്‍വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസിത അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ബ്ലോക്ക് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഭിജിത്, അവളിടം യുവതി ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പി അനിഷ എന്നിവര്‍ പങ്കെടുത്തു.
 

date