Skip to main content

ജോബ്‌ഫെസ്റ്റ് 16ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍  സംഘടിപ്പിക്കുന്ന ജോബ്‌ഫെസ്റ്റ് ഫെബ്രുവരി 16ന് രാവിലെ 10.30ന് മഞ്ചേരി ഏറനാട് നോളജ് സിറ്റി കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ്  സയന്‍സില്‍ (ചെറുകുളം) നടക്കും. മുപ്പതോളം  കമ്പനികള്‍ പങ്കെടുക്കുന്ന  തൊഴില്‍മേളയില്‍ ആയിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം  രാവിലെ 10.30ന് കോളേജില്‍  ഹാജരാകണമെന്ന് ജില്ലാ  എംപ്ലോയ്‌മെന്റ് ഓഫിസര്‍  അറിയിച്ചു.  മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്യാന്‍  സാധിക്കാത്ത  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. ഫോണ്‍: 0483  2734737, 8078428570

date