Skip to main content

അപേക്ഷ ക്ഷണിച്ചു

അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൈപുണി വികസന കേന്ദ്രത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ജുവലറി ഡിസൈനര്‍, എ.ഐ ഡിവൈസസ് ഇന്‍സ്റ്റലേഷന്‍ ഓപറേറ്റര്‍ കേഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 12ാം ക്ലാസ് പാസായവര്‍ക്ക് ജുവലറി ഡിസൈനര്‍ കോഴ്‌സിലേക്കും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് എ.ഐ കോഴ്‌സിലേക്കും അപേക്ഷിക്കാം. പ്രായം 15നും 23നും ഇടയില്‍. പ്രവേശനം സൗജന്യമാണ്. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകളുണ്ടാവുക. കോഴ്‌സ് കാലാവധി പരമാവധി ഒരുവര്‍ഷം. അപേക്ഷാ ഫോറം സ്‌കൂളില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 19നുള്ളില്‍ സ്‌കൂളില്‍ നല്‍കണം. ഫോണ്‍: 0483 2771460.
 

date