Skip to main content

അച്ചടി ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് താല്പര്യപത്രം ക്ഷണിച്ചു

 

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാരിൻ്റെ വിവിധ ക്യാമ്പയിനുകളോട് അനുബന്ധിച്ച് പ്രചരണത്തിന് ആവശ്യമായ ബ്രോഷറുകൾ, ബുക്ക് ലൈറ്റുകൾ, ക്ഷണക്കത്തുകൾ, കോഫി ടേബിൾ ബുക്കുകൾ തുടങ്ങിയ അച്ചടി ജോലികൾക്ക് ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് അച്ചടി സ്ഥാപനങ്ങളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. 

അഞ്ചുവർഷത്തെ പ്രവർത്തി പരിചയവും ഒരുകോടി രൂപയുടെ വാർഷിക ടേൺ ഓവറുള്ള സ്ഥാപനമായിരിക്കണം.  സിംഗിൾ കളർ ഡബിൾ ഡമ്മി ഷീറ്റ്, ഫോർ കളർ ഡബിൾ ഡമ്മി ഷീറ്റ്, ഓട്ടോമാറ്റിക് ഫോൾഡിങ് മെഷീൻ, ഫ്ലോലൈൻ ബൈൻഡിങ് മെഷീൻ, ഹൈ സ്പീഡ് കളർ ഡിജിറ്റൽ മെഷീൻ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. 

താല്പര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 20 ദിവസത്തിനുള്ളിൽ പ്രൊപ്പോസലുകൾ ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

date