Skip to main content

പ്രസംഗമത്സരം

കോട്ടയം: ജില്ലാ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്കായി ജില്ലാ-സംസ്ഥാന-ദേശീയതലത്തിൽ ' നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ 2024 ' വിഷയത്തിൽ പ്രസംഗമത്സരം നടത്തുന്നു. ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സംസ്ഥാനതലത്തിൽ മത്സരിക്കുക. സംസ്ഥാനതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ദേശീയതലത്തിൽ പങ്കെടുക്കാം. ദേശീയതലത്തിലെ വിജയികൾക്ക് യഥാക്രമം രണ്ടു ലക്ഷം, ഒന്നര ലക്ഷം,ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കും. മലയാളം, ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ മത്സരം നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി: ഫെബ്രുവരി 19. രജിസ്ട്രേഷൻ ലിങ്ക് നെഹ്റു യുവകേന്ദ്ര കോട്ടയത്തിന്റെ ഫേസ്ബുക്ക് പേജിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ 481-2565335,8547628819

 

date