Skip to main content

പാൽ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി

കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും പൊൻകുന്നം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ചിറക്കടവ്  ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഫെബ്രുവരി 14)രാവിലെ 10ന് പാൽഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പൊൻകുന്നം ക്ഷീരോത്പാദക സഹകരണ സംഘം  ഹാളിൽ നടക്കുന്ന പരിപാടി ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് എസ് ദേവദാസ് അധ്യക്ഷത വഹിക്കും.  ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥൻ, ബി .രവീന്ദ്രൻ നായർ ,ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ എന്നിവർ പങ്കെടുക്കും. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, ക്ഷീരവികസന ഓഫീസർമാരായ ഗോപകുമാർ, ഷിഹാബുദ്ദീൻ റ്റി.എസ്  എന്നിവർ ക്ലാസെടുക്കും.

date