Skip to main content

വർണ്ണ രാഗ താളങ്ങൾ പീലി വിടർത്തിയ വജ്ര കേളി'24: വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെ അരങ്ങേറ്റം

 

 

പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ സഹായത്തോടെ ചായോത്ത്‌ എൻ. ജി.സ്മാരക കലാവേദിയിൽ വച്ച് വജ്രജൂബിലി ഫെല്ലോഷിപ്പ് വഴി കലാപഠനം പൂർത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും സാംസ്കാരിക സമ്മേളനവും കലാ പരിപാടികളും നടത്തി. വിവിധ പഞ്ചായത്തുകളിലെ 11കേന്ദ്രങ്ങളിൽ വച്ചു വജ്ര ജൂബിലി ഫെല്ലോഷിപ് നേടിയ കലാ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഗീതം, നാടകം, ചിത്രകല, നാടൻ പാട്ട് എന്നീ ഇനങ്ങളിൽ പരിശീലനം നൽകിയ 250 കലാപ്രവർത്തകരുടെ അരങ്ങേറ്റമാണ് നടന്നത്.

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി യുടെ അധ്യക്ഷതയിൽ പരിപാടി തൃക്കരിപ്പൂർ എം. എൽ. എ. എം. രാജഗോപാലൻ ഉത്ഘാടനം ചെയ്തു. പരിപാടി യിൽ വച്ച് കലാ അധ്യാപകരെ ആദരിച്ചു.

പരിപാടി അവതരിപ്പിച്ച പഠിതാക്കൾക്ക് സർട്ടിഫിക്കറ്റു കളും മൊമെന്റോയും ബ്ലോക്ക്‌ പ്രസിഡന്റ് വിതരണം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. കെ. രവി.. മുഖ്യാഥിതി ആയിരുന്നു. വജ്ര ജൂബിലി ജില്ലാ കോർഡിനേറ്റർ പ്രവീൺ നാരായണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ധന്യ. പി. കലാ വേദി സെക്രട്ടറി സനീഷ്, ജയരാജൻ. പി. കെ എന്നിവർ സംസാരിച്ചു.

ജോയിന്റ് ബി. ഡി. ഒ. കെ. ജി. ബിജുകുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജി നന്ദിയും പറഞ്ഞു.കലാകാരന്മാരായ രേവതി,സുനിൽ കണ്ണൻ,രജീഷ്,പ്രദീപ് എന്നിവർ പങ്കെടുത്തു.തുടർന്ന് 47 കലാ കാരൻമാർ പരിപാടിയിൽ വച്ചു വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിവിധ കലാ പരിപാടികളും അരങ്ങേറി.

date