Skip to main content

വാര്‍ഷിക ബജറ്റിന് നിര്‍മ്മിതി കേന്ദ്രം ജനറല്‍ ബോഡിയോഗം അംഗീകാരം നല്‍കി

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ വാര്‍ഷിക ബജറ്റിന് നിര്‍മ്മിതി കേന്ദ്രം ജനറല്‍ ബോഡിയോഗം അംഗീകാരം നല്‍കി. 5410ലക്ഷം രൂപയുടെയാണ് വാര്‍ഷിക ബജറ്റ്. സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മിതി കേന്ദ്ര ജനറല്‍ മാനേജര്‍ ഇ.പി.രാജ്‌മോഹന്‍' റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെട്ടിട നിര്‍മാണത്തിനുളള ത്രിഡി പ്രിന്റിംഗ് ടെക്‌നോളജി നടപ്പിലാക്കുന്നതിനും നിര്‍മ്മിതി കേന്ദ്രം വളപ്പിലെ ഉപേക്ഷിച്ച കെട്ടിടം പുതുക്കി പണിത് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ യൂണിറ്റിനായി ഉപയോഗിക്കുന്നതിനും 10 ലക്ഷം രൂപാവീതം വകയിരുത്തി. നിര്‍മ്മിതി കേന്ദ്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആരംഭിക്കും. ഫിനിഷിംഗ് സ്‌ക്കൂള്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്‌ക്കരിക്കും. മഞ്ചേശ്വരത്ത് മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും സാറ്റലൈറ്റ് ഓഫീസും തുടങ്ങും.

 

date