Skip to main content

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നാലു ബഡ്‌സ് സ്‌കൂളുകള്‍ കൂടി എം.സി.ആര്‍.സിയാക്കി ഉയര്‍ത്താന്‍  ഉത്തരവ്

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നാലു ബഡ്‌സ് സ്‌കൂളുകള്‍ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന് കൈമാറുന്നതിന് അനുമതി നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളായ എന്‍മകജെ, പനത്തടി, ബദിയടുക്ക, കള്ളാര്‍ എന്നീ പഞ്ചായത്തുകളിലെ നാല് ബഡ്സ് സ്‌കൂളുകളാണ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന് കൈമാറാന്‍ ഉത്തരവായത്. 1,86,15,804 രൂപയാണ് പദ്ധതിക്കായി അനുവദിച്ച തുക.   ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ, പഞ്ചായത്തുകളിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്  10 ബഡ്സ് സ്‌കൂളുകള്‍ പൂര്‍ണ്ണമായും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്ത് കേരളാ സുരക്ഷാ മിഷന്‍ വഴി മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി (മോഡല്‍ ചൈല്‍ഡ്  റീഹാബിലിറ്റെഷന്‍ സെന്റര്‍ ) ഉയര്‍ത്തുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടമായി മുളിയാര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, കയ്യൂര്‍ - ചീമേനി, പുല്ലൂര്‍ പെരിയ  എന്നി ബഡ്സ് സ്‌കൂളുകള്‍  മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു.

date