Skip to main content

' ചലനം ' ചലച്ചിത്ര നിര്‍മ്മാണ പരിശീലന ക്യാമ്പ് അപേക്ഷ ക്ഷണിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി 16 മുതല്‍ 18 വരെ സംഘടിപ്പിക്കുന്ന 'ചലനം' ചലച്ചിത്ര നിര്‍മാണ പരിശീലന ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസക്കാരായ ചലച്ചിത്ര തത്പരരായ 18നും 40നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. അപേക്ഷകര്‍ സിനിമാമേഖലയിലുള്ള താല്പര്യം വെളിപ്പെടുത്തുന്നതും സ്വയം പരിചയപ്പെടുത്തുന്നതുമായ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ chalanamparappa@gmail.com എന്ന മേല്‍വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍ 8848087253.

date