Skip to main content

4 ബഡ്സ് സ്കൂളുകൾ കൂടി  എം.സി.ആർ.സി നിലവാരത്തിലേക്ക് 

 

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിലെ 10 പഞ്ചായത്തുകളിൽ നിലവിലുള്ള ബഡ്സ് സ്കൂളുകളെ എം.സി. ആർ.സി കളായി ഉയർത്തുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കുമ്പഡാജെ, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍, കയ്യൂര്‍ ചീമേനി, പുല്ലൂർ പെരിയ എന്നീ ബഡ്സ് സ്കൂളുകളെ എം.സി.ആർ.സി ആയി ഉയര്‍ത്താനാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപടി സ്വീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

 

രണ്ടാംഘട്ടമായി ബാക്കി ഉള്ള പനത്തടി, ബദിയടുക്ക, എന്മകജെ, കള്ളാർ എന്നീ 4 ബഡ്സ് സ്കൂളുകളെ കൂടി എം.സി.ആർ.സികളായി ഉയർത്താനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.  

 

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സമഗ്രവികസനമാണ് എം.സി.ആർ.സികൾ വഴി ഉദ്ദേശിക്കുന്നത്. സാധാരണ സ്കൂളുകളിൽ ഉൾപ്പെടുത്തി പരിശീലനം നൽകാൻ സാധിക്കാത്ത കുട്ടികൾക്ക് അനിവാര്യമായ പരിശീലനം, തെറാപ്പി എന്നിവ എം.സി.ആർ.സി മുഖേന നൽകും. വ്യക്തിഗത പരിപാലന പദ്ധതി പ്രകാരം ഓരോ കുട്ടികൾക്കും അവർക്ക് അനുയോജ്യമായ പരിപാലന വികസന പ്രവർത്തനങ്ങൾ ഇതുവഴി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

 

പുതുതായി എം.സി.ആർ.സികളായി ഉയര്‍ത്തുന്ന ബഡ്സ് സ്കൂളുകളുടെ മേലുള്ള തുടർനടപടികള്‍ സാമൂഹ്യ സുരക്ഷാമിഷന്‍ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ReplyForward

Add reaction

date