Skip to main content

ശാസ്ത്ര കോൺഗ്രസ്സിൽ പ്രബന്ധ,പോസ്റ്റർ മത്സര വിജയികൾക്ക് സമ്മാനം നൽകി

 

 

36 മത് ശാസ്ത്ര കോൺഗ്രസ്സിൻ്റെ ഭാഗമായി നടത്തിയ പ്രബന്ധ-പോസ്റ്റർ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൃഷി, ഭക്ഷ്യശാസ്ത്രം, ബയോടെക്നോളജി, രസതന്ത്ര ശാസ്ത്രം, ഭൂമിയും ഗ്രഹ ശാസ്ത്രവും എൻജിനീയറിങ് ആൻഡ് ടെക്നോളജി, പരിസ്ഥിതി ശാസ്ത്രവും വനം വന്യജീവി യും മത്സ്യ ബന്ധനവും മൃഗ സംരക്ഷണവും ആരോഗ്യ ശാസ്ത്രം, ജീവിത ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിതവും സ്റ്റാറ്റിസ്റ്റിക്സും ശാസ്തീയ സാമൂഹിക പ്രതിബദ്ധത എന്നീ 12 വിഷയങ്ങളിലുള്ള പ്രബന്ധനങ്ങളാണ് അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക മത്സരങ്ങൾ നടന്നു. 362 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 140 പോസ്റ്ററുകളും പ്രദർശിപ്പിച്ചു. 

 

12 ശാസ്ത്ര വിഭാഗങ്ങളിലായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിൽ അഗ്രികൾച്ചറൽ ആൻ്റ് ഫുഡ് സയൻസിൽ പി. ജഹാന തസ്നീം ആൻ്റ് ടീം, സ്വാതി ശിവൻ ആൻ്റ് ടീം എന്നിവർ വിജയികളായി. 

ബയോ ടെക്നോളജി വിഷയത്തിൽ കേട്ടകെ മഹാജൻ, ചിന്താബരേശ്വരം ആൻ്റ് ടീം എന്നിവർ വിജയികളായി. 

കെമിക്കൽ സയൻസിൽ യു. എസ് സ്വാതി ആൻ്റ് ടീം എർത്ത് ആൻ്റ് പ്ലാനിറ്ററി സയൻസ് നയൻ വി. ഹരിദാസ് ആൻ്റ് ടീം ജീനു മത്തായി ആൻ്റ് ടീം എന്നിവർ വിജയികളായി. എഞ്ചിനീയറിംഗ് ആൻ്റ് ടെക്നോളജിയിൽ എം രാദേവ് കൃഷ്ണ ആൻ്റ് ടീം, ബി. നീതു ആൻ്റ് ടീം എന്നിവർ വിജയികളായി. എൻവോൺമെൻ്റൽ സയൻസ്, ഫോറസ്ട്രി ആൻ്റ് വൈൽഡ് ലൈഫിൽ വി.വി ദൃശ്യ ആൻ്റ് ടീം എം.എസ് ബാബുരാജ് ആൻ്റ് ടീം, ഫിഷറീസ് ആൻ്റ് വൈറ്റിനറി സയൻസിൽ ഹരിതാ ബി പിള്ള ആൻ്റ് ടീം, ഗ്രീഷ്മ പ്രദീപ് ആൻ്റ് ടീം, എസ്.സുചിത ആൻ്റ് ടീം എന്നിവർ വിജയികളായി. മാത്തമാറ്റിക്കൽ ആൻ്റ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസ് വിഷയത്തിൽ അമിത് വിശ്വകർമ്മ ആൻ്റ് ടീം, ലൈഫ് സയൻസിൽ ഡി.കെ ഇന്ദുജ, ഫിസിക്കൽ സയൻസിൽ കെ.വി പൂജ ആൻ്റ് ടീം, ടി. ശ്രുതി ആൻ്റ് ടീം, ഹെൽത്ത് സയൻസ് ജി ഗായത്രി ആൻ്റ് ടീം, സയൻ്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റിയിൽ എ.എൽ അച്ചു ആൻ്റ് ടീം, പി. ഹരിനാരായണൻ ആൻ്റ് ടീം എന്നിവർ വിജികളായി.

 

 

പോസ്റ്റർ മത്സരത്തിൽ അഗ്രികൾച്ചർ ആൻഡ് ഫുഡ് സയൻസിൽ എച്ച്. ശ്രുതി, ജെ.ബേസിൻ ജോഷി, ബയോടെക്നോളജിയിൽ സി.പി രമ്യ ആൻ്റ് ടീം, റിഷികേശ് ആൻ്റ് ടീം, എ അമൃത നിസ്തുൽ എന്നിവർ വിജയികളായി. കെമിക്കൽ സയൻസിൽ ആരതി കൃഷ്ണൻ ആൻ്റ് ടീം, എർത്ത് ആൻ്റ് പ്ലാനിറ്ററി സയൻസിൽ നികിത പി ഭാസ്കർ ടീം, എ ആർ അശ്വിനി ടീം എന്നിവർ വിജയികളായി. 

എൻജിനീയറിങ് ആൻഡ് ടെക്നോളജി ബി.എസ് ചിത്ര ആൻഡ് ടീംസയൻസ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് വിഷയത്തിൽ നസ്രീം നാസർ ടീം, എൻ എസ് മാഗേഷ് ടീം, ഫിഷറീസ് ആൻഡ് വെറ്റിനറി സയൻസ് എൻ.സി സന്ദീപ് ടീം, ഫ്രീധ റബേക്ക ടീം, വി.ആർ അമ്പിളി, മാത്തമാറ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സയൻസിൽ എ. അഞ്ജു, ലൈഫ് സയൻസിൽ ജെ അശ്വതി ആൻ്റ് ടീം, ഫിസിക്കൽ സയൻസിൽ സീതാ ലക്ഷ്മി ആൻ്റ് ടീം, പി രാജ് ആൻ്റ് ടീം, എസ്.എസ് ശരണ്യ ആൻ്റ് ടീം സ്നേഹാ അലക്സാണ്ടർ, സയൻ്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റിയിൽ കെ.സി ജെസ്നി ആൻ്റ് ടീം എന്നിവർ വിജയികളായി.

 

 

കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ പ്രതിവിധികളുമായി എത്തിയ 

 യുവാക്കള്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ മികച്ച പ്രബന്ധത്തിന് ഉപഹാരം നല്‍കി.

കാസർകോട് പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായ ടി.പി. ഫാത്തിമ നിദ താജ്, എ.നന്ദന, അഹമ്മദ് റജ്വാന്‍, അബ്ദുല്ല ഷഫല്‍ എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധത്തിനാണ് ഉപഹാരം നല്‍കിയത്.

 

 

കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റാള്‍ എക്സിബിഷനില്‍ മികച്ച രീതിയില്‍ സ്റ്റാള്‍ അവതരിപ്പിച്ചവര്‍ക്ക് ഉപഹാരം നല്‍കി. സ്റ്റാര്‍ട്ട് യു.പി.എസ് / ഇന്‍ക്യൂബേറ്റര്‍ വിഭാഗത്തില്‍ എം.ജി. യൂണിവേഴ്സിറ്റിയിലെ കേരള ബയോഡൈവേഴ്സിറ്റി കമ്മീഷന്‍, സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ മില്‍മയും, എന്‍.ജി.ഒ വിഭാഗത്തില്‍ പുലരി അരാവത്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ സി.എസ്.ഐ.ആര്‍ എന്‍.ഐ.ഐ.എസ്.ടിയും കോളേജ് വിഭാഗത്തില്‍ എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങും, കെ.എസ്.സി.എസ്.ടി.ഇ സ്ഥാപനങ്ങളില്‍ കെ.എസ്.സി.എസ്.ടി.ഇ സി.ഡബ്ല്യൂ.ആര്‍.ഡി.എം മികച്ച സ്റ്റാളുകള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.

date