Skip to main content

കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ശ്രദ്ധ നേടി കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന്റെ സ്‌റ്റാളുകള്‍

കാസര്‍കോട് നടക്കുന്ന 36 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ സ്റ്റാളിലെത്തുന്ന സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ആതിഥേയരായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന്റെ സ്റ്റാളുകള്‍. കെമിസ്ട്രി, സുവോളജി, ജിയോളജി, ബോട്ടണി എന്നീ ഡിപ്പാര്‍ട്ടുമെന്റുകളാണ് വൈവിധ്യവും വിജ്ഞാനോപാധിയുമായിട്ടുള്ള സ്റ്റാളുകളൊരുക്കിയത്.

 

കെമിസ്ട്രിയുടെ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി അല്പം വിനോദവുമായിട്ടാണ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. ഒരു കഷ്ണം പേപ്പര്‍ കൈയ്യിലുണ്ടെങ്കില്‍ കെമിസ്ട്രി സ്റ്റാളില്‍ ഭാവിയറിയാന്‍ സാധിക്കും. കൗതുകം തോന്നിപ്പിക്കുന്നതായതിനാല്‍ കെമിസ്ട്രി സ്റ്റാളില്‍ ഭാവിയറിയാന്‍ സന്ദര്‍ശകരുടെ എണ്ണവും കൂടുതലാണ്.

 

തിമിംഗലത്തിന്റെ നട്ടെല്ല്, കുതിരയുടെ തലയോട്ടി, സയാമീസ് ഇരട്ടകൾ, കോബ്ര അങ്ങനെ പല ജീവജാലങ്ങളും സുവോളജി സ്റ്റാളില്‍ കാണാന്‍ സാധിക്കും. വളത്തിന്റെ ഗുണമേന്മയും ഫലഭൂയിഷ്ടമായ മണ്ണിനെപ്പറ്റിയും സുവോളജി സ്റ്റാളില്‍ നിന്ന് അറിയാം

 

പല തരത്തിലുള്ള ധാതുക്കളും, പവിഴ പുറ്റുകളും, കോറല്‍സ്, ഫോസ്സിലുകളുമാണ് ജിയോളജി സ്റ്റാളിന്റെ ആകര്‍ഷണീയത. ഭൂമിയുടെ പല കാലഘട്ടങ്ങളിലുള്ള ചരിത്രത്തെപ്പറ്റിയും കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി ശേഖരിച്ച പല അപൂര്‍വ്വ പ്രകൃതിദത്ത വസ്തുക്കളും ജിയോളജി സ്റ്റാളിലുണ്ട്.

 

കാസര്‍കോട് ജില്ലയില്‍ നിന്ന് കണ്ടുപിടിച്ച അപൂര്‍വ്വമായ സസ്യങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും ബോട്ടണി സ്റ്റാളില്‍ കാണാം. അതിന് നല്‍കിയ ശാസ്ത്രീയ നാമങ്ങളും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. വംശനാശം വന്ന് മറഞ്ഞുപോകുന്ന സംസ്ഥാനത്തിന്റെ ചിത്രശലഭമായ ബുദ്ധമയൂരിയെ ആകര്‍ഷിക്കുന്ന മുള്ളിലം ചെടി സൗജന്യമായി ബോട്ടണി സ്റ്റാളില്‍ വിതരണം ചെയ്യുന്നു.

 

 

date