Skip to main content

ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നു  മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16ന് 

 

കാസർകോട് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നു. ഉപകരണങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നതിന്  ഫെബ്രുവരി 16ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സഹായ ഉപകരണങ്ങൾ ആവശ്യമുള്ള ഭിന്നശേഷിക്കാർ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ രേഖകൾ, ആധാർ കാർഡിന്റെ പകർപ്പ്, റേഷൻകാർഡിന്റെ പകർപ്പ് എന്നിവ സഹിതം  ക്യാമ്പിൽ പങ്കെടുക്കണം.

 

date