Skip to main content

ഡിജിറ്റല്‍ സാക്ഷരത മൂല്യനിര്‍ണയ പരിശീലനം ഫെബ്രുവരി എട്ടിന്  

ഡിജിറ്റല്‍ സാക്ഷരത മൂല്യനിര്‍ണയ പരിശീലനം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെയും സാക്ഷരതാ മിഷന്റെയും കൈറ്റിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത (ഉയരങ്ങള്‍ കീഴടക്കാം) പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളും മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ മൂല്യനിര്‍ണയ ക്യാമ്പിന് പരിശീലനം നല്‍കാന്‍ തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലാതല ആര്‍.പിമാര്‍ക്കുള്ള പരിശീലനമാണ് വ്യാഴാഴ്ച്ച നടക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

date