Skip to main content

വിമുക്തഭട ബോധവൽക്കരണ സെമിനാർ വെള്ളിയാഴ്ച 

 

സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭട ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 വെള്ളി  രാവിലെ 10 ന് കാക്കനാട് സൈനിക റസ്റ്റ് ഹൗസിൽ സംഘടിപ്പിക്കുന്ന സെമിനാർ സംസ്ഥാന ജി എസ് ടി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ  സിജു തോമസ്  ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ലഫ്. കേണൽ വി.ജെ റീത്താമ്മ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

 അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസർ  സി ഒ ബിജു, സൈനിക ക്ഷേമ ഓഫീസ് വെൽഫെയർ ഓർഗനൈസർ  ഷക്കീർ ഓടക്കൽ,  സീനിയർ ക്ലാർക്ക്  പ്രവീൺജി റായ്, ഹെഡ് ക്ലാർക്ക് പി അബ്ദുൽസലാം  എന്നിവർ പങ്കെടുക്കും.

date