Skip to main content

ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍  ജൈവ വൈവിധ്യ സര്‍വ്വേയ്ക്ക് തുടക്കമായി

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ (പി.ബി.ആര്‍) പുതുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ പുഴയോര സസ്യങ്ങളുടെയും ജലജീവികളുടെയും സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു.  സര്‍വ്വേയുടെ പഞ്ചായത്ത് തല  ഉദ്ഘാടനം ചന്ദ്രഗിരിപ്പുഴയിലെ തുരുത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജാ അബൂബക്കര്‍ ചെടികളുടെ ചിത്രങ്ങളെടുത്ത് കൊണ്ട് നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ ചെടികള്‍, മരങ്ങള്‍, മറ്റു ജീവികള്‍, അധിനിവേശ സസ്യങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ശേഖരിക്കുകയും പഞ്ചായത്ത് രജിസ്റ്ററ്റില്‍ ചേര്‍ക്കുകയും ചെയ്യും. ഈ വിവരങ്ങള്‍ വരും തലമുറക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.  പഞ്ചായത്ത്തല സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്എ.സ് യൂണിറ്റ് അംഗങ്ങളും  സഹകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അമീര്‍ പാലോത്ത്, രാജന്‍ കെ.പൊയിനാച്ചി, മറിയ മാഹിന്‍, ബി.എം.സി കണ്‍വീനര്‍ റഹ്‌മാന്‍ പാണത്തൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബുബക്കര്‍, ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സുകുമാരന്‍ നായര്‍, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച്.റഫീഖ്, ഡോ.മിനി, ബി.എം.സി മെമ്പര്‍ ശ്രീശാന്തി, എന്‍.എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഉമറുല്‍ ഫറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

date