Skip to main content

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബ് സംവിധാനമുളള ആദ്യ സംസ്ഥാനമായി ഈ വർഷം കേരളം മാറും: മന്ത്രി വീണ ജോർജ്ജ്

കോട്ടയം: എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബ് സൗകര്യമുള്ള ആദ്യ സംസ്ഥാനമായി ഈ വർഷം കേരളം മാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തിരുവനന്തപുരം ടാഗോർ തിയറ്റർ ഹാളിൽ നടന്ന ചടങ്ങിൽ പുതുതായി ആരംഭിക്കുന്ന 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടേയും ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലി രോഗങ്ങൾ
ഇന്ന് കേരളത്തിൽ വർധിക്കുകയാണ്. കാൻസറിനെതിരേ കേരളം പൊരുതുന്നു. തുടക്കത്തിൽ കണ്ടുപിടിച്ചാൽ ഭേദമാക്കാവുന്ന ഒരു രോഗമാണിത്്. ഇതിനായി ആശാ പ്രവർത്തകരുടെ സഹായത്തോടെ 1.54 കോടി ജനങ്ങളെ സ്‌ക്രീൻ ടെസ്റ്റ് ചെയ്യുകയുണ്ടായി. ആശാ പ്രവർത്തകരുടെ സേവനം പ്രശംസനാതീതമാണെന്നും മന്ത്രി പറഞ്ഞു.  

 

date