Skip to main content

ക്രിക്കറ്റ്: ഒരു റണ്‍സിന് ജയിച്ച് പാപ്പിനിശ്ശേരി

ജില്ലാ ഇന്‍ക്ലൂസിവ് കായിക മേളയിലെ ക്രിക്കറ്റ് മത്സരത്തില്‍ പാപ്പിനിശ്ശേരി ബിആര്‍സിക്ക് ഒരു റണ്‍സിന് ജയം. എബോവ് 14 വിഭാഗത്തില്‍ കണ്ണൂര്‍ സൗത്തിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പാപ്പിനിശേരി വിജയക്കൊടി പാറിച്ചത്. ടോസിങ്ങിലൂടെ ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാപ്പിനിശ്ശേരി ആറ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കണ്ണൂരും പ്രകടനം ഒട്ടും മോശമാക്കിയില്ല. വാശിയോടെ പെരുതി അവര്‍ പാപ്പിനിശ്ശേരിയുടെ ബൗളര്‍മാരെ വിറപ്പിച്ചു. ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കണ്ണൂരിന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായതെങ്കിലും വിജയത്തിന് ഒരു റണ്‍സ് കുറവില്‍ 56 റണ്‍സ് മാത്രമാണ് എടുക്കാനായത്. ഇതോടെ കപ്പിനും ചുണ്ടിനുമിടയില്‍ കണ്ണൂരിന് വിജയം നഷ്ടമാകുകയായിരുന്നു. രണ്ട് ടീമുകള്‍ മാത്രമാണ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തത്.
 

date