Skip to main content

സ്‌കില്‍ ഡെവലവ്‌മെന്റ് സെന്ററുകള്‍

ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴില്‍മേഖലകള്‍ തെരെഞ്ഞെടുക്കാന്‍ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളില്‍ സ്‌കില്‍ ഡെവലവ്‌മെന്റ് സെന്ററുകള്‍(എസ്.ഡി.സി) ആരംഭിക്കുന്നത്. 15 മുതല്‍ 23 വയസ്സുവരെയുള്ള യുവാക്കള്‍ക്ക് ആധുനിക ലോകത്തെ തൊഴില്‍ സാധ്യതയുടെ അറിവും നൈപുണിയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഡി.സികള്‍ തുടങ്ങുന്നത്. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പവും ഏതെങ്കിലും സാഹചര്യങ്ങളില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ തൊഴില്‍ പരിശീലനം എസ്.ഡി.സികളിലൂടെ സാധ്യമാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഓരോ ജില്ലയിലും ഓരോ സെന്ററുകളില്‍ 2 ബാച്ചുകള്‍ വീതം ന്യൂ ജനറേഷന്‍ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. 21.5 ലക്ഷം രൂപയാണ് ഓരോ സ്‌കില്‍ ഡെവലപ്‌മെന്ററിനും അക്കാദമിക സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.

date