Skip to main content

സംരംഭക ഹെല്‍പ്പ് ഡെസ്‌ക്

ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംരംഭകര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് നടത്തുന്നു. ഫെബ്രുവരി 29-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ആലപ്പുഴ കൈതവനയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ സംഘടിപ്പിക്കുന്ന ഡെസ്‌കില്‍ സംരംഭകര്‍ക്ക് അക്കൗണ്ട്‌സ്, ഫിനാന്‍സ്, ആഡിറ്റ് സംബന്ധമായ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് : 0477 2241272.

date