Skip to main content

എഴുത്ത് കൂട്ടവുമായി വെളിയനാട് ബി.ആര്‍.സി.

ആലപ്പുഴ: പൊതുവിദ്യാലയങ്ങളിലെ യു.പി., ഹൈസ്‌കൂള്‍ തലങ്ങളില്‍ വായനയിലും എഴുത്തിലും അഭിരുചിയുള്ള കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ എഴുത്ത് കൂട്ടം സാഹിത്യ രചനാ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി കുട്ടനാട് ബ്രൂക്ക് ഷോറില്‍ നടക്കുന്ന ക്യാമ്പില്‍ പൊതുവിദ്യാലയങ്ങളിലെ വായനാക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ വായന വളര്‍ത്തുന്നതിനും എഴുത്തിലേക്ക് നയിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ നിര്‍വ്വഹിച്ചു. വെളിയനാട് ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ സി. മധു  അദ്ധ്യക്ഷത വഹിച്ചു. ട്രെയിനര്‍ ഷിഹാബ് നൈന, സി.ആര്‍.സി.സിമാരായ ബിവിന്‍ ബാബു, ആര്‍. രേഖ എന്നിവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 45 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 
 

date