Skip to main content
അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു

അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു

ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമുയര്‍ത്തിയ വൈദ്യശാസ്ത്ര വിദഗ്ധന്‍ അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു. ആലപ്പുഴ ഫാക്ടറി വാര്‍ഡ് ഹോപ്പ് വില്ലയിലെത്തി മുഖ്യമന്ത്രിക്കും സംസ്ഥാനസര്‍ക്കാരിനും വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍ റീത്ത് അര്‍പ്പിച്ചു. ജില്ല ഭരണകൂടത്തിന് വേണ്ടി അമ്പലപ്പുഴ തഹസില്‍ദാര്‍ ബീന ഹനീഫ റീത്ത് അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വൈദ്യശാസ്ത്രത്തിന് ഒട്ടനവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് 2003-ല്‍ പത്മശ്രീ ലഭിച്ചു. 
 

date