Skip to main content

സമം സാംസ്‌കാരികോത്സവത്തിന് തുടക്കമായി

സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് വര്‍ണാഭമായ തുടക്കം.
അറിവിനും കലയ്ക്കും പ്രാധാന്യം നല്‍കിയാണ് ഇത്തവണ സമം സാംസ്‌കാരികോത്സവത്തിന്റെ മൂന്നാം പതിപ്പ് കാഞ്ഞങ്ങാട് രാജ് റസിഡന്‍സി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ആരംഭിച്ചത്. ഇന്ന്  (ഫെബ്രുവരി 29) രാവിലെ 10ന് ജില്ലാതല നാടന്‍പാട്ട് മത്സരം നടത്തും. ഉച്ചയ്ക്ക് രണ്ടിന് സ്ത്രി സമത്വത്തിന്റെ വര്‍ത്തമാനം സംവാദം നടക്കും. അപര്‍ണ സെന്‍ മോഡറേറ്ററാകും. ഡോ.വി.പി.പി.മുസ്തഫ, ഡോ.ഷീന ഷുക്കൂര്‍, ബാല ദേവി, അജിത് ജോണ്‍, എന്‍.കെ.ലസിത, സി.പി.ശുഭ, നജ്ല, പി.ദിലീപ്കുമാര്‍, സിനാഷ, അഡ്വ.ആശാലത, വി.വി.പ്രസന്നകുമാരി, പി.പി.പ്രസന്ന എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു സമാപന സമ്മേളനവും സമം അവാര്‍ഡ് വിതരണവും നിര്‍വ്വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതം പറയും. രാത്രി ഏഴിന് തേക്കിന്‍കാട് ബാന്‍ഡ് ആന്റ് ആട്ടം കലാസമിതി അവതരിപ്പിക്കുന്ന മ്യൂസിക് ആന്റ് ഇന്‍സ്ട്രുമെന്റല്‍ ഷോ എന്നിവ നടക്കും.

date