Skip to main content

തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാഗമായി  സ്വീപ്പിന്റെ  നേതൃത്വത്തിൽ ബേക്കർ ജംഗ്ഷൻ സ്‌നേഹക്കൂട് അഭയ മന്ദിരത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. യോഗത്തിൽ  അന്തേവാസികൾക്ക് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. 85 പേർക്ക് പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. പുഞ്ച സ്പഷെൽ ഓഫീസറും സ്വീപ് നോഡൽ ഓഫീസറുമായ എം. അമൽ മഹേശ്വർ, ഡെപ്യൂട്ടി തഹസിൽദാർ രാജേഷ് വി. നായർ, ടി.എം. ചെറിയാൻ, എ.ജി. മനോജ്കുമാർ സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

 

date